അടൂര്‍: യുവതി കടന്നു പിടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. വടക്കടത്തു കാവ് വിനീത് ഭവനത്തില്‍ വിനീത്(32)നെയാണ് കൊടുമണിലെ ഭാര്യവീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആറിന് വെള്ള കുളങ്ങരയ്ക്കു സമീപം വച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ പോകുകയായിരുന്നു യുവതി.
സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോഴാണ് വിനീത് യുവതിയെ കടന്നുപിടിച്ചത്. പിന്നെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഇതു സംബന്ധിച്ച് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ കൊടുമണിലെ ഭാര്യ വീട്ടില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നു. എസ്.എച്ച്.ഓ.ശ്യാം മുരളി, എസ്.ഐമാരായ എ.അനീഷ്, കെ.എസ്.ധന്യ, എസ്.സി.പി.ഒമാരായ മുഹമ്മദ് റാഫി ,മുജീബ്, സി.പി.ഒ.രതീഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.