പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: വിവാഹം ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടും വീട്ടുകാരുടെ പരാതി: കാമുകന്‍ പോക്‌സോ കേസില്‍ അകത്ത്

0 second read
Comments Off on പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: വിവാഹം ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടും വീട്ടുകാരുടെ പരാതി: കാമുകന്‍ പോക്‌സോ കേസില്‍ അകത്ത്
0

അടൂര്‍: പ്രണയബന്ധത്തിലായ പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഏറത്ത് ഉടയാന്‍വിള കലതിവിള വീട്ടില്‍ ശരണ്‍ മോഹന്‍ (23) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടി പത്താം ക്ലാസ് പഠനശേഷം തുണിക്കടയില്‍ ജോലിക്ക് പോയിക്കൊണ്ടിരുന്ന കാലയളവില്‍ ഇയാളുമായി സ്‌നേഹബന്ധത്തിലായി. കഴിഞ്ഞിടെ കുട്ടി യുവാവിന്റെ വീട്ടില്‍ വന്നു താമസിച്ചതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വഴക്കുണ്ടായി. 18 വയസ് തികയുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ ധാരണയായതനുസരിച്ച് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.

പിന്നീട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. യുവാവിനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏനാത്ത് പോലീസ് ബലാല്‍സംഗത്തിനും പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ വീട്ടില്‍ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…