എംഡിഎംഎയുമായി അടൂരില്‍ യുവാവ് പിടിയില്‍

0 second read
Comments Off on എംഡിഎംഎയുമായി അടൂരില്‍ യുവാവ് പിടിയില്‍
0

അടൂര്‍: എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. പെരിങ്ങനാട് പുത്തന്‍ചന്ത അയനിവിള വടക്കേവീട്ടില്‍ റിജോ രാജ(24)നെയാണ് പോലീസ് സ്‌പെഷല്‍ സ്‌ക്വാഡും ലോക്കല്‍ പോലീസും ചേര്‍ന്ന് ഹൈസ്‌കൂള്‍ ജങ്ഷനില്‍ നിന്നും പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന 0.480 മില്ലീ ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.

രഹസ്യവിവരത്തെതുടര്‍ന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സ്വന്തം ആവശ്യത്തിന് വാങ്ങിയതാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഉറവിടം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഓണക്കാലത്തോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ഊര്‍ജ്ജിതമായ നടപടികള്‍ പോലീസ് ജില്ലയില്‍ സ്വീകരിച്ചുവരികയാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, എസ്.ഐ.മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…