
കോന്നി: വാഹന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലശേരി വാഴമുട്ടം ഈസ്റ്റ് ശശി ഭവനത്തില്‍ ശശികുമാര്‍ – ഗീത ദമ്പതികളുടെ മകന്‍ വിഷ്ണു ശശികുമാര്‍ (26) ആണ് മരിച്ചത്. മാര്‍ച്ച് 25 ന് പൂങ്കാവ് -ചന്ദനപ്പള്ളി റോഡില്‍ അമ്മൂമ്മത്തോടിന് സമീപത്തെ വളവിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലായിരുന്ന വിഷ്ണു ബുധനാഴ്ച രാത്രിയാണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍. സഹോദരന്‍ : ജിഷ്ണു ശശികുമാര്‍.