
അടൂര്‍: ബൈക്ക് സൂചനാ ബോര്‍ഡിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുരമ്പാല സുകന്യ ഭവനില്‍ ബാബുവിന്റെയും സിന്ധുവിന്റെയും മകന്‍ സുരാജ്(25) ആണ് മരിച്ചത്.
അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു മരണം. ബൈക്ക് ഓടിച്ച കുരമ്പാല സ്വദേശി മിഥുനും പരുക്കുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ 4.30 ന് എം.സി.റോഡില്‍ നെല്ലിമൂട്ടില്‍പടിക്കു സമീപമായിരുന്നു അപകടം. കുരമ്പാലയില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു ഇവര്‍. റോഡരികില്‍ സ്ഥാപിച്ചിരുന്ന സൂചനാ ബോര്‍ഡിലാണ് ഇടിച്ചത്. സുരാജിന്റെ സഹോദരി: സുകന്യ.