
പന്തളം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂഴിക്കാട് ചാരുനിക്കുന്നതില്‍ എച്ച്. വിഷ്ണു(ഉണ്ണി 35) വാണ് മരിച്ചത്. എംസി റോഡില്‍ മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന തോന്നല്ലൂര്‍ ഉളമയില്‍ ശരത്ത് ( 32)രക്ഷപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ബസ് എതിര്‍ ദിശയില്‍ വരികയായിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി പരുമല ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഭാര്യ: അഖില. മക്കള്‍ :ജ്യോതിഷ്, ആതിഷ്. സംസ്‌കാരം നടത്തി. പന്തളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.