അച്ചന്‍കോവിലാറ്റില്‍ ഓമല്ലൂര്‍ ആറാട്ട് കടവില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

1 second read
Comments Off on അച്ചന്‍കോവിലാറ്റില്‍ ഓമല്ലൂര്‍ ആറാട്ട് കടവില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
0

ഓമല്ലൂര്‍: അച്ചകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. നരിയാപുരം സ്വദേശി വിഷ്ണു(27)വാണ് ഒഴുക്കില്‍പ്പെട്ടത്. വൈകിട്ട് ആറരയോടെ ആറാട്ടു കടവിലാണ് സംഭവം. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിഷ്ണു കുളിക്കാനിറങ്ങിയത്. അഞ്ചരയോടെയാണ് ഇവര്‍ സ്ഥലത്ത് വന്നത്. പത്തനംതിട്ടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം സ്ഥലത്തു വന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താ കഴിഞ്ഞില്ല. രാത്രി വൈകിയതും പ്രതികൂല കാലാവസ്ഥയും കാരണം തെരച്ചില്‍ നിര്‍ത്തി വച്ചു. വിഷ്ണുവിന്റെ പിതാവ് രാജേന്ദ്രന്‍ കോഴഞ്ചേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. വിഷ്ണുവിന് പാലക്കാട് പന്തല്‍ പണിയായിരുന്നു ജോലി. തെരച്ചില്‍ ബുധനാഴ്ച രാവിലെ തുടരും.

 

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…