
കോഴഞ്ചേരി: റാന്നി സ്വദേശിയായ യുവാവിനെ വാടകവീടിനു സമീപം ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അയിരൂര്‍ തടിയില്‍ കരിഞ്ചോല തുണ്ടിയില്‍ വിഷ്ണു പ്രകാശ് (24)ആണ് മരിച്ചത്. മൃതദേഹം വീട്ടിലേക്കുള്ള വഴിയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും വീട്ടിലേക്കുള്ള സര്‍വ്വീസ് വയറില്‍ തട്ടിയ നിലയിലായിരുന്നു. പുലര്‍ച്ചെ ആളുകള്‍ മൃതദേഹം കാണുമ്പോഴും സര്‍വ്വീസ് വയറില്‍നിന്ന് വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. പൊലീസ് എത്തി പ്രാഥമിക പരിശോധനകള്‍ക്കും പൊസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌ക്കാരം പിന്നീട്. മാതാവ് സുജയ്ക്കൊപ്പമാണ് യുവാവ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. അവിവാഹിതനാണ്. സ്വകാര്യ ബസിലെ കണ്ടക്ടര്‍ ആണ്.