
പത്തനംതിട്ട: യുവാവ് ഭാര്യ വീടിന് മുന്നില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. ചങ്ങനാശേരി തൃക്കൊടിത്താനം പൊട്ടന്‍മൂഴി പുത്തന്‍ പുരയില്‍ വീട്ടില്‍ ഹാഷി(39) ആണ്് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം.
ഭാര്യ സിനി താമസിക്കുന്ന പഞ്ഞനംതിട്ട വലഞ്ചുഴി മുസ്ലീം പള്ളിക്ക് സമീപം കോയിക്കല്‍ മേലേതില്‍ വീടിന്റെ മൂന്നില്‍ വച്ചാണ് ഹാഷിം പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. സിനിയെ ഹാഷിം നിരന്തരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് പറയുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ സിനി സ്വന്തം വീട്ടിലേക്ക് പോന്നു. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ഇരുവരും തമ്മില്‍ കുടുംബ േകാടതിയില്‍ കേസ് നിലവിലുണ്ട്.