ചുങ്കപ്പാറയില്‍ ലൈസന്‍സില്ലാത്ത തോക്കുമായി അമേരിക്കന്‍ മലയാളിയുടെ വിളയാട്ടം: ബന്ധുവിന് നേരെ നിറയൊഴിച്ചു: ആര്‍ക്കും പരുക്കില്ല: തോക്കും അക്രമിയും പൊലീസ് കസ്റ്റഡിയില്‍

1 second read
Comments Off on ചുങ്കപ്പാറയില്‍ ലൈസന്‍സില്ലാത്ത തോക്കുമായി അമേരിക്കന്‍ മലയാളിയുടെ വിളയാട്ടം: ബന്ധുവിന് നേരെ നിറയൊഴിച്ചു: ആര്‍ക്കും പരുക്കില്ല: തോക്കും അക്രമിയും പൊലീസ് കസ്റ്റഡിയില്‍
0

തിരുവല്ല: അമേരിക്കയില്‍ നിന്ന് നാട്ടില്‍ വന്ന് താമസിക്കുന്ന യുവാവ് മദ്യലഹരിയില്‍ ബന്ധുവിനെ അസഭ്യം പറയുകയും നിറയൊഴിക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ തോക്ക് വലിച്ചെറിഞ്ഞെങ്കിലും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചുങ്കപ്പാറ മണ്ണില്‍ വീട്ടില്‍ റോബിന്‍ ജോസഫ് (41) ആണ് ബന്ധുവായ കോശി തോമസിനെതിരേ നിറയൊഴിച്ചത്.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചുങ്കപ്പാറ-പെരുമ്പെട്ടി റോഡില്‍ വച്ചാണ് റോബിന്‍ വെടിയുതിര്‍ത്തത്. റിവോള്‍വര്‍ മോഡല്‍ തോക്കു കൊണ്ട് കോശിതോമസ് നിന്നതിന് സൈഡിലേക്കും റോഡിലേക്കും വെടി
വയ്ക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. റോബിന്റെ വീടിന്റെ മുന്നില്‍ വച്ചാണ് സംഭവം. മദ്യലഹരിയിലായിരുന്ന റോബിന്‍ മദ്യപിച്ച് കോശിയെ അസഭ്യം വിളിച്ചു. തുടര്‍ന്ന് വീട്ടില്‍ പോയി തോക്ക് എടുത്തു കൊണ്ട് വന്ന് വെടിവയ്ക്കുകയായിരുന്നെന്ന് കോശി പറയുന്നു.

റോബിന്‍ വര്‍ഷങ്ങളായി അമേരിക്കയിലായിരുന്നു. തിരികെ നാട്ടില്‍ വന്നിട്ട് 10 വര്‍ഷത്തോളമായി. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ എല്ലാവരില്‍ നിന്നും അകന്നു ജീവിക്കുന്നയാളാണ് റോബിന്‍. കുടുംബക്കാര്‍ തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇയാള്‍ മദ്യപിച്ച് ബന്ധുക്കളെയെല്ലാം അസഭ്യം പറയുന്നത് പതിവാണ്. വെടി വയ്ക്കുന്നതിന് ഉപയോഗിച്ച തോക്ക്, ലൈസന്‍സ് ഇല്ലാത്തതാണ്.

വെടിയൊച്ച കേട്ട് അയല്‍വാസികള്‍ ഓടി കൂടിയപ്പോള്‍ റോബിന്‍ തോക്ക് അടുത്തുളള കാട്ടിലേക്ക് എറിഞ്ഞു കളഞ്ഞു. പൊലീസ് റോബിനെ കസ്റ്റഡിയില്‍ എടുത്തു. തെരച്ചിലില്‍ തോക്കും കണ്ടു കിട്ടി.

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …