അടൂര്‍: രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിന് യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. ഇളമണ്ണൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന്‍ എന്നയാളെയാണ് വെട്ടിയത്. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കണ്ണന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടു വെച്ചതാണ് സന്ദീപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സന്ദീപുമായി തര്‍ക്കമുണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു.