പത്തനംതിട്ട: പിണറായി വിജയന്റെ ദുര്‍ഭരണവും അഴിമതിയും പുറത്തു വരുന്നത് തടയാനും ജനശ്രദ്ധ തിരിച്ചു വിടാനുമാണ് യാതൊരു കാരണവുമില്ലാതെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ നടത്തിയ ഡി.സി.സി ഓഫീസ് മാര്‍ച്ചിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സുധാകരന്‍ പിണറായി വിജയനെ ആക്ഷേപിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് ഡി.വൈ എഫ് ഐ ഇന്നലെ മാര്‍ച്ച് നടത്തിയത്. ഇത് കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് കേരളം തിരിച്ചറിയുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ ജാസിം കുട്ടി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രഞ്ജു എം ജെ, ടി.ജി നിതിന്‍, സലീല്‍ സാലി, ബിബിന്‍ ബേബി, ജോയല്‍ മാത്യു, ആദര്‍ശ് സുധാകരന്‍, ചൂരക്കോട് ഉണ്ണികൃഷ്ണന്‍,ചിത്ര രാമചന്ദ്രന്‍, അനൂപ് മോഹന്‍, ലിനു മാത്യു, ആര്യ രമേശ്, ശ്രീനാഥ്, അഭിലാഷ് വെട്ടിക്കാടന്‍, റിജോ റോയ് തോപ്പില്‍, ജയകൃഷ്ണന്‍, ഷിബു കാഞ്ഞിക്കല്‍, ക്രിസേ്റ്റാ പെരിങ്ങനാട്, ടോണി ഇട്ടി, അംജിത് അടൂര്‍, എം എ സിദ്ദീഖ്,റെനീസ് മുഹമ്മദ്, പി.കെ ഇക്ബാല്‍, അജിത്ത് മണ്ണില്‍,സി കെ അശോക് കുമാര്‍,സിബി ജേക്കബ്, മുഹമ്മദ് റാഫി, അഭിനു അയിരൂര്‍, സുധീഷ് മലയാലപ്പുഴ, റിജു നാരങ്ങാനം, അസ്‌ലം അനൂപ്, നിഷാദ് റാന്നി, ജെയ്‌സണ്‍ അടൂര്‍എന്നിവര്‍ പ്രസംഗിച്ചു.