
കടമ്മനിട്ട: മൗണ്ട് സിയോണ്‍ ലോ കോളജില്‍ വിദ്യാര്‍ഥിനിയുടെ മൂക്കിടിച്ച് തകര്‍ക്കുകയും ശരീരത്തില്‍ കടന്നു പിടിച്ച് അപമാനിക്കുകയും ചെയ്ത സഹപാഠിയായ എസ്എഫ്‌ഐ നേതാവിനെതിരേ കേസെടുക്കാന്‍ മടിച്ച് ആറന്മുള പൊലീസ്. പ്രതിഷേധം ഏറ്റെടുത്ത യൂത്ത് കോണ്‍ഗ്രസ് പരുക്കേറ്റ പെണ്‍കുട്ടിയുമായി ആറന്മുള പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു. അതിനിടെ ആരോപണ വിധേയനായ എസ്എഫ്‌ഐ നേതാവ് പരീക്ഷയെഴുതാന്‍ വേണ്ടി ഹാജര്‍ വ്യാജമായി സമ്പാദിച്ചുവെന്നും റിപ്പോര്‍ട്ട്.
മൗണ്ട് സിയോണ്‍ ലോകോളജിലെ നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി ജയ്‌സണ്‍ ആണ് സ്വന്തം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ആക്രമിച്ചത്. മൂക്കിന്റെ പാലം ഇടിച്ചു തകര്‍ക്കുകയും ശരീരത്ത് പിടിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി ആറന്മുള പൊലീസിന് മൊഴി നല്‍കി. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ല. പെണ്‍കുട്ടിയുടെ മൂക്കിന്റെ പാലം തകര്‍ന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസ് എടുക്കാതെ വച്ചിരിക്കുകയാണ്. എന്തു കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് ഇന്ന് സ്‌റ്റേഷനില്‍ വിളിച്ച് ചോദിച്ചിരുന്നു. എടുക്കാമെന്ന് പറയുന്നതല്ലാതെ കേസ് എടുക്കുകയോ എസ്എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ല. ഉന്നത തല രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി ആറന്മുള എസ്എച്ച്ഓ കേസെടുക്കാതിരിക്കുകയാണ്. ഇതോടെയാണ് പരുക്കേറ്റ പെണ്‍കുട്ടിയെയും മുന്നില്‍ നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ആറന്മുള പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ മൂക്കിന്റെ പാലം ഇടിച്ചു തകര്‍ത്ത് മൂന്നു ദിവസം കഴിഞ്ഞു. മൊഴിയെടുത്തിട്ടും കേസ് എടുക്കാതെ വച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ ചോദിച്ചു.
ദിവസങ്ങളായി ഇതു സംബന്ധിച്ച് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. വ്യാഴം
രാവിലെ 11 ന് കോളജ് കാമ്പസില്‍ വച്ചാണ് സംഭവം. മൂക്കിന് ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി കോഴഞ്ചേരിയിലെ ജില്ലാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അതിനിടെ മറ്റൊരു വിദ്യാര്‍ഥിനിയെ ആക്രമിച്ചുവെന്നൊരു പരാതി ഈ വിദ്യാര്‍ഥിനിക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. എസ്എഫ്‌ഐ നേതൃത്വം മുന്‍കൈയെടുത്താണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ലോകോളജ് പ്രിന്‍സിപ്പലായിരുന്ന രാജനെ പുറത്താക്കാന്‍ വേണ്ടി ഒന്നിച്ച് സമരം ചെയ്തവരാണ് മര്‍ദനമേറ്റ വിദ്യാര്‍ഥിനിയും എസ്എഫ്‌ഐ നേതാവ് ജയ്‌സനും. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ നീക്കാന്‍ എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് കൂടി നിര്‍ദേശം നല്‍കിയിരുന്നു. ജയസ്‌ന്റെ പരാതിയിലായിരുന്നു അത്. സമരത്തിന് പോയ വിദ്യാര്‍ഥികളുടെ ഹാജര്‍ സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നു. ജയ്‌സനും മര്‍ദനമേറ്റ വിദ്യാര്‍ഥിനിക്കും പരീക്ഷയെഴുതാനുള്ള ഹാജര്‍ ഉണ്ടായിരുന്നില്ല. പരീക്ഷയെഴുതാനുള്ള ഹാജര്‍ സംഘടിപ്പിക്കാമെന്ന് ജയ്‌സണ്‍ വാക്കു നല്‍കിയിരുന്നുവത്രേ. ജയ്‌സണ് പരീക്ഷ എഴുതാന്‍ അനുവാദം കിട്ടുകയും വിദ്യാര്‍ഥിനിക്ക് ലഭിക്കാതെ വരികയും ചെയ്തു.
ഇതിന്റെ പേരില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ ജയ്‌സണ്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ചുവെന്നാണ് പരാതി. ശരീരത്തില്‍ പിടിച്ച് അപമാനിച്ചുവെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കിയിട്ടുണ്ട്. മൂക്കിന് സാരമായ പരുക്കുള്ള സ്ഥിതിക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തേണ്ടി വരും. അതിനിടെ ജയ്‌സണ്‍ പരീക്ഷയെഴുതാന്‍ ഹാജര്‍ സമ്പാദിച്ചത് വ്യാജമായിട്ടാണെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. വ്യാജ ഹാജര്‍ വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ അടക്കം കുടുങ്ങുമെന്നാണ് പറയപ്പെടുന്നത്. മുന്‍പുണ്ടായിരുന്ന പ്രിന്‍സിപ്പാള്‍ അച്ചടക്കം കര്‍ശനമായി പാലിച്ചു പോരുന്നയാളായിരുന്നു. ഇദ്ദേഹത്തെ കള്ളപ്പരാതി നല്‍കി എസ്എഫ്‌ഐക്ക് സിന്‍ഡിക്കേറ്റിലുള്ള സ്വാധീനം ഉപയോഗിച്ചാണ് പുറത്താക്കിയതെന്ന് പറയപ്പെടുന്നു. ജയ്‌സണ്‍ അടക്കമുള്ളവര്‍ക്ക് പരീക്ഷയെഴുതാന്‍ ഹാജര്‍ നല്‍കാതിരുന്നതാണ് അദ്ദേഹത്തിനെതിരേ തിരിയാന്‍ കാരണം. സിന്‍ഡിക്കേറ്റില്‍ സമ്മര്‍ദം ചെലുത്തി പുറത്താക്കിയ പഴയ പ്രിന്‍സിപ്പാളിന് പകരം വന്നയാള്‍ എസ്എഫ്‌ഐക്കാര്‍ക്ക് വേണ്ടി നില കൊള്ളുന്നുവെന്നാണ് ആരോപണം.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിനിയെ ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ട എന്നിവര്‍ സന്ദര്‍ശിച്ചു.വിദ്യാര്‍ത്ഥിനിക്കു നേരെ ഉണ്ടായ അക്രമം പ്രതിഷേധാര്‍ഹമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കോളേജ് മാനേജുമെന്റും പോലീസും സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു