
മല്ലപ്പള്ളി: സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വായ്പൂര്
പുത്തന്‍പറമ്പില്‍ പരേതനായ നന്ദനന്റെയും അനിതയുടെയും മകന്‍ രഞ്ജു നന്ദനന്‍ (29) ആണ് മരിച്ചത്. ചാലാപ്പള്ളി മഠത്തുംചാലില്‍ രാവിലെ 8.30 നായിരുന്നു അപകടം. പത്തനംതിട്ട എ.വി.ജി മോട്ടോഴ്‌സ് ജീവനക്കാരനായ രഞ്ജു ജോലിക്ക് പോകും വഴിയാണ് അപകടം. റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍: രജിത്ത്, രോഹിത്.