
റാന്നി: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. ചെറുകോല്‍ വലിയോട്ടില്‍ കുട്ടന്റെ മകന്‍ മഹേഷ് (40) ആണ് മരിച്ചത്. വെള്ളി വൈകിട്ട് അഞ്ചരയോടെ ചെറുകോലില്‍ നിന്ന് റാന്നിയിലേക്ക് വരുമ്പോള്‍ മഹേഷ് ഓടിച്ചിരുന്ന ബൈക്ക് തെക്കേപ്പുറം ആയിക്കല്‍ വളവില്‍ വച്ച് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അനില്‍, അനീഷ് എന്നിവര്‍ സഹോദരങ്ങളാണ്.