
അടൂര്‍: യുവാവിനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങമം തോട്ടുമുക്ക് അവച്ചിക്കുളം അജയ(46)നാണ് മരിച്ചത്. പള്ളിക്കല്‍ മുന്നാട്ടുകര ഭാഗത്തെ കുളത്തില്‍ ശനിയാഴ്ച രാത്രി ഒന്‍പതിനാണ് മൃതദേഹം കണ്ടെത്തിയത്.
അജയനും സുഹൃത്തും കൂടി കൊല്ലം ജില്ലയിലുള്ള ബിവറേജസ് മദ്യവില്‍പ്പന ശാലയിലേക്ക് ഇതുവഴിയാണ് പതിവായി പോയിരുന്നത്. എളുപ്പവഴിയായതിനാല്‍ സമയം ലാഭിക്കുകയും ചെയ്യാം. മദ്യവില്‍പ്പനശാല അടയ്ക്കുന്നതിനു മുമ്പ് പെട്ടെന്ന് എത്താന്‍ വേണ്ടിയാണ് ഈ വഴി പോയത് എന്ന് പറയുന്നു. അതിനിടയില്‍ വ്യക്തിയുടെ കുളത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് കരുതുന്നു. അടൂരില്‍നിന്നും അഗ്‌നി രക്ഷാ സേനയെത്തിയാണ് കുളത്തില്‍ നിന്നും അജയന്റെ മൃതദേഹം പുറത്തെടുത്തത്.