തേനി (തമിഴ്നാട്): വനിതാ കോൺസ്റ്റബിൾമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബർ ചവ്കു ശങ്കറിനെ 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ തേനിയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ കോയമ്പത്തൂർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതെ സമയം കഞ്ചാവ് കൈവശം വച്ചതിന് ശങ്കറിനെതിരെ പഴനിസെട്ടിപ്പെട്ടി പൊലീസ് കേസെടുത്തു.
ശങ്കറിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്തപ്പോൾ വാഹനത്തിൽ കഞ്ചാവ് സൂക്ഷിച്ചതായി ഇവർ സമ്മതിച്ചു. വാഹനത്തിൽ നിന്നും അരകിലോ കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.