കുവൈറ്റിലേക്ക് കഞ്ചാവ് കടത്ത്: വിമാനത്താവളത്തില്‍ പിടികൂടിയത് 13 കിലോ കഞ്ചാവ്: പൗരത്വമേതെന്ന് പറയാതെ സര്‍ക്കാര്‍: ഏഷ്യാക്കാരനെന്ന് വിശദീകരണം

0 second read
Comments Off on കുവൈറ്റിലേക്ക് കഞ്ചാവ് കടത്ത്: വിമാനത്താവളത്തില്‍ പിടികൂടിയത് 13 കിലോ കഞ്ചാവ്: പൗരത്വമേതെന്ന് പറയാതെ സര്‍ക്കാര്‍: ഏഷ്യാക്കാരനെന്ന് വിശദീകരണം
0

കുവൈത്ത് സിറ്റി: കഞ്ചാവുമായി കുവൈത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 13 കിലോ കഞ്ചാവാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഏതു രാജ്യത്ത് നിന്നുള്ളയാളാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഏഷ്യാക്കാരന്‍ ആണെന്നാണ് സൂചന.

എയര്‍പോര്‍ട്ട് കസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നിന്റെ കെട്ടുകള്‍ കണ്ടെത്തിയതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ നടപടികള്‍ക്കായി പ്രതിയെയും പിടികൂടിയ ലഹരിവസ്തുക്കളും ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ലഹരി വസ്തുക്കള്‍ പിടികൂടിയതില്‍ കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ്, എല്ലാ വിമാനത്താവള ജീവനക്കാര്‍ക്കും നന്ദി പറഞ്ഞു. രാജ്യത്തേക്ക് മയക്കുമരുന്നും നിരോധിത വസ്തുക്കളും കടക്കുന്നത് തടയാന്‍ കര്‍ശന പരിശോധന നടന്നുവരുകയാണ്.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …