കൈപ്പട്ടൂരില്‍ നിയന്ത്രണം വിട്ട കോണ്‍ക്രീറ്റ് മിക്‌സര്‍ സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞു: 25 പേര്‍ക്ക് പരുക്ക്: ആര്‍ക്കും ഗുരുതരമല്ല

0 second read
Comments Off on കൈപ്പട്ടൂരില്‍ നിയന്ത്രണം വിട്ട കോണ്‍ക്രീറ്റ് മിക്‌സര്‍ സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞു: 25 പേര്‍ക്ക് പരുക്ക്: ആര്‍ക്കും ഗുരുതരമല്ല
0

കൈപ്പട്ടുര്‍: നിയന്ത്രണം വിട്ട കോണ്‍ക്രീറ്റ് മിക്‌സര്‍ സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞ് 25 പേര്‍ക്ക് പരുക്ക്. കോണ്‍ക്രീറ്റ് മിക്‌സര്‍ വാഹനത്തിന്റെ ഡ്രൈവര്‍, ബസില്‍ യാത്ര ചെയ്തിരുന്ന വയോധിക എന്നിവര്‍ക്ക് തലയ്ക്ക് പരുക്കുണ്ട്. ബാക്കിയുള്ളവര്‍ക്ക് നിസാര പരുക്കാണുള്ളത്.

രാവിലെ 10.15 ന് കൈപ്പട്ടൂര്‍ ഗവ. വി.എച്ച്.എസ്.എസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് പോയ യൂണിയന്‍ ബസിന് മുകളിലേക്ക് അടൂര്‍ ഭാഗത്ത് നിന്ന് വന്ന മിക്‌സര്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വാഹനത്തിന് അമിതവേഗമായിരുന്നുവെന്ന് വ്യക്തമാണ്. മുന്നില്‍ വലതു ഭാഗത്തെ ടയര്‍ തെന്നിയാണ് ബസിന് മുകളിലേക്ക് മിക്‌സര്‍ വാഹനം മറിഞ്ഞത്. വാഹനം വന്ന് പതിച്ചതിന്റെ ആഘാതത്തില്‍ ബസ് ഒരു വശത്തേക്ക് മറിഞ്ഞു.

ഓടിക്കുടിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരുക്കേറ്റവരെ ആംബുലന്‍സിലും ഓട്ടോറിക്ഷകളിലുമൊക്കെയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട-അടൂര്‍ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. ബസിന്റെ ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായിരുന്നത് ഫയര്‍ ഫോഴ്‌സ് നിയന്ത്രിച്ചു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …