തലവടി: പുതുവത്സര ദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര നിര്‍മ്മിക്കുന്നതിന് മുന്നോടിയായി ഉള്ള ഭൂമിപൂജ നടന്നു. സമ്മേളനം സി.എസ്.ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.തലവടി ചുണ്ടന് വള്ള സമിതി പ്രസിഡന്റ് കെ.ആര് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന, ചുണ്ടന് വള്ളശില്പി സാബു നാരായണന് ആചാരി എന്നിവരുടെ നേതൃത്വത്തില്‍ ഭൂമിപൂജ നടന്നു.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, ഗ്രാമപഞ്ചായത്ത് അംഗം ബിനു സുരേഷ്, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ക് നിര്‍മ്മാണത്തിനുള്ള ആദ്യ സംഭാവന പ്രവാസിയായ കറുകയില്‍ തോമസ് വര്‍ഗ്ഗീസില്‍ നിന്നും ട്രഷറാര്‍ പി.ഡി.രമേശ് കുമാര്‍, സെക്രട്ടറി ജോമോന് ചക്കാലയില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. യോഗത്തില്‍ തലവടി ചുണ്ടന് വള്ള നിര്‍മ്മാണ സമിതി വര്‍ക്കിങ്ങ് ചെയര്മാന്മാരായ അജിത്ത് പിഷാരത്ത്, ജോജി ജെ. വൈലപ്പള്ളി, ജനറല്‍ കണ്‍വീനറും പ്രോജക്ട് ചെയര്‍മാനുമായ ഡോ. ജോണ്സണ് വി. ഇടിക്കുള, എക്സിക്യൂട്ടീവ് അംഗങ്ങളായ വിന്‍സന്‍ പൊയ്യാലുമാലില്‍, ജെറി മാമ്മൂട്ടില്‍, തലവടി ചുണ്ടന് ഫാന്‍സ് അസോസിയേഷന് പ്രസിഡന്റ് കനീഷ് കുമാര്‍, ട്രഷറാര്‍ ഗോകുല്‍ കൃഷ്ണ, കുര്യന് തോമസ് അമ്പ്രയില്, ഭരദ്വാജ് ആനന്ദ് പട്ടമന, അജികുമാര്‍ കലവറശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വള്ളപുരയ്ക്കു വേണ്ടി നിശ്ചയിച്ച വസ്തുവില്‍ ബിഷപ്പ് റൈറ്റ് റവ.
തോമസ് കെ. ഉമ്മന്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ത്ഥന നടന്നു. ചുണ്ടന് വള്ള ശില്പി സാബു നാരായണന് ആചാരിയെയും വസ്തു നല്കിയ നീലകണ്ഠരര് ആനന്ദന് പട്ടമനയെയും ആദരിച്ചു.