തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ കൂടി ജിയോയുടെ 5 ജി എത്തി: ഗുരുവായൂര്‍ ക്ഷേത്രവളപ്പിലും മികച്ച കവറേജ്

0 second read
Comments Off on തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ കൂടി ജിയോയുടെ 5 ജി എത്തി: ഗുരുവായൂര്‍ ക്ഷേത്രവളപ്പിലും മികച്ച കവറേജ്
0

ജിയോയും എയര്‍ടെലും രാജ്യമെമ്ബാടുമായി മത്സരിച്ച് 5ജി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി.

ഗൂരുവായൂര്‍ ക്ഷേത്ര വളപ്പിലും സേവനം ലഭിക്കും. ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി കാര്യമായ ചെലവില്ലാതെ പരിധിയില്ലാത്ത 5ജി ഡേറ്റയും ഇപ്പോള്‍ ലഭിക്കും.

5ജി ലഭിക്കാന്‍ ജിയോ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറ്റേണ്ടതില്ല. നിങ്ങളുടെ ഫോണ്‍ 5ജി പിന്തുണക്കുന്നതായിരിക്കണം എന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം. കൂടാതെ, ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീചാര്‍ജോ ചെയ്തിരിക്കണം. നിങ്ങള്‍ കൂടുതല്‍ സമയവും 5ജി കവറേജുള്ള സ്ഥലത്താണെങ്കില്‍, ജിയോ വെല്‍കം ഓഫര്‍ ലഭിക്കും. അപ്പോള്‍ പരിധിയില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് നിങ്ങള്‍ക്ക് ആസ്വദിക്കാം.

5ജി അപ്‌ഗ്രേഡ് ഡാറ്റാ പ്ലാന്‍

അതേസമയം, ജിയോ പുതിയ 5ജി അപ്‌ഗ്രേഡ് ഡാറ്റാ പ്ലാനും കാര്യമായ പരസ്യമില്ലാതെ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് പുതിയ ഡാറ്റ പാക്ക്, 5ജിയുള്ള മേഖലകളില്‍ പരിധിയില്ലാത്ത 5ഏ ഡാറ്റ നല്‍കും. ഈ പ്ലാന്‍ എന്തൊക്കെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

പുതിയ ജിയോ 5ഏ അപ്‌ഗ്രേഡ് പ്ലാനിന് 61 രൂപയാണ് നല്‍കേണ്ടത്, കൂടാതെ അത് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5ഏ ഡാറ്റയും നല്‍കുന്നു. ഇതിനൊപ്പം, 6 ജിബി അതിവേഗ 4 ജി ഡാറ്റയും ലഭിക്കും.

ഈ പ്ലാന്‍ ഒരു ആഡ്ഓണ്‍ പാക്കാണ്, അതിനര്‍ത്ഥം, ഒരു മാസമോ അതില്‍ കുറവോ പരിധിയുള്ള ഒരു പ്രധാന പ്ലാന്‍ നിങ്ങളുടെ ഫോണില്‍ ആക്ടീവായി ഉണ്ടെങ്കില്‍ മാത്രമോ ഈ റീചാര്‍ജ് ചെയ്യേണ്ടതുള്ളൂ. പുതിയ ഡാറ്റ പ്ലാന്‍ 119 രൂപ മുതലുള്ള പ്ലാനുകള്‍ക്കൊപ്പം ചെയ്യാവുന്നതാണ്. ജിയോ ട്രൂ 5 ജി ഉള്ള നഗരങ്ങളിലും ജിയോ വെല്‍ക്കം ഓഫറില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാം.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …