ദുബൈ: വിമാനത്താവളത്തില്‍ നിന്ന് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം 13 മണിക്കൂര്‍ യാത്രക്ക് ശേഷം തിരിച്ചിറക്കി. കനത്ത മഴ കാരണം ഓക്ലന്‍ഡ് വിമാനത്താവളം അടച്ചതാണ് തിരിച്ചിറക്കാന്‍ കാരണം.
വെള്ളിയാഴ്ച രാവിലെ 10.30നാണ് എമിറേറ്റ്സിന്റെ ഇ.കെ 448 വിമാനം ഓക്ലന്‍ഡിലേക്ക് പറന്നത്. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കാവും മരണങ്ങളും സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച വൈകീട്ട് വിമാനത്താവളം അടക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ, പാതിവഴിയില്‍ യാത്ര മതിയാക്കി തിരിക്കുകയായിരുന്നു. ഇതോടെ, ഞായറാഴ്ച ഓക്ലന്ഡില് നിന്ന് ദുബൈയിലേക്കുള്ള വിമാനവും റദ്ദാക്കി.
എമിറേറ്റ്സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വിസുകളിലൊന്നാണിത്. 14,200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഓക്ലന്ഡിലെത്തണമെങ്കില് 16 മണിക്കൂര്‍ യാത്ര വേണം. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് കൊമേഴ്സ്യല്‍ വിമാന സര്‍വീസാണിത്. അതേസമയം, തിങ്കളാഴ്ച പുറപ്പെടേണ്ട ഓക്ലന്‍ഡ് വിമാനം മുടക്കമില്ലാതെ സര്‍വിസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.