പന്തളം: എന്‍.എസ്.എസ് കോളജില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ രണ്ടാംവര്‍ഷം ഡിഗ്രി വിദ്യാര്‍ഥി അനന്തു (20), എ.ബി.വി.പി പ്രവര്‍ത്തകനും ഗുരുവായൂര്‍ സ്വദേശിയുമായ രണ്ടാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥി നാരായണന് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നാരായണന് പരുക്കേറ്റിരുന്നു. പോലീസ് കേസ് എടുത്തതോടെ നാരായണ്‍ ഉള്‍പ്പെടെ അഞ്ചുപേരെ കോളജില്‍ നിന്ന് പ്രിന്‍സിപ്പാള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്ഷനിലായിരുന്നവര് ബുധനാഴ്ച കോളജില്‍ എത്തി പ്രിന്‍സിപ്പാളിനെ കാണാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.