തിരുവല്ല: നഗരസഭ 16ാം വര്‍ഡിലെ ഇരുവള്ളിപ്ര ഗവ.എല്‍.പി സ്കൂളില്‍ പ്രീെ്രെപമറി അധ്യാപിക ആയയെ മര്‍ദിച്ചുവെന്ന് പരാതി. ഇരുവരും തമ്മിലുള്ള മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് നിരവധി തവണ പരസ്പരം വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇവരെ നിരീക്ഷിക്കുന്നതിനായി സ്കൂളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയ്ക്ക് മുന്നില്‍ വച്ചാണ് സ്റ്റണ്ട് നടന്നത്.
കറ്റോട് നിന്നും തിരുമൂലപുരത്തേക്ക് പോകുന്ന വഴിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രീ ്രൈപമറി വിഭാഗത്തില്‍ അധ്യാപികയായ ശാന്തമ്മ സണ്ണിയാണ് സ്കൂളിലെ ആയ ബിജി മാത്യുവിനെ അടിക്കുന്നത്. ഇതിനോടകം വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു. ശാന്തമ്മയും ബിജിയും തമ്മില്‍ ഏറെ നാളായി സ്കൂളില്‍ വച്ച് നിരന്തരം വഴക്കു കൂടാറുണ്ട്.
ഇതേ തുടര്‍ന്ന് നഗരസഭാധികൃതര്‍ ഇടപെട്ട് വിഷയം പരിഹരിക്കുകയും ഇവരെ നിരീക്ഷിക്കുന്നതിന് കുടി വേണ്ടി ആറു മാസം മുമ്പ് സിസിടിവി കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ശാന്തമ്മ ബിജിയെ അടിക്കുന്ന ദൃശ്യം പുറത്തു വന്നത്. സ്കൂളിലെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ചാണ് സംഭവം. കഴിഞ്ഞ വര്‍ഷം ശാന്തമ്മ സണ്ണിയുടെ പരാതിയില്‍ ബിജി മാത്യുവിനെതിരേ പോലീസ് കേസെടുത്തിരുന്നതാണ്. ഇതേ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്.