മെട്രോ തൂണ്‍ തകര്‍ന്ന സംഭവം: ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ച്‌ ഡി.കെ ശിവകുമാര്‍; ഗുണനിലവാരമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന്

0 second read
Comments Off on മെട്രോ തൂണ്‍ തകര്‍ന്ന സംഭവം: ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ച്‌ ഡി.കെ ശിവകുമാര്‍; ഗുണനിലവാരമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന്
0

ബംഗളൂരു: നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് വീണ് അമ്മയും മകനും മരിച്ച കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.

യാതൊരു ഗുണനിലവാരവുമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ’40 ശതമാനം കമീഷന്‍’ സര്‍ക്കാറിന്റെ പ്രവര്‍ത്തന ഫലമാണ് അപകടമെന്നും ശിവകുമാര്‍ ആരോപിച്ചു.

ബംഗളൂരുവിലെ നാഗവര ഏരിയയില്‍ കല്യാണ്‍ നഗര്‍ എച്ച്.ആര്‍.ബി.ആര്‍ ലേഔട്ട് റോഡിലാണ് നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ തേജസ്വി (25), മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭര്‍ത്താവിനും മറ്റു മൂന്നു പേര്‍ക്കും ഗുരുതര പരിക്കേറ്റു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്‌ബോഴായിരുന്നു സംഭവം.

Load More Related Articles
Load More By Editor
Load More In NATIONAL
Comments are closed.

Check Also

പി.ഡബ്ല്യു.എ.എഫ്. വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാട് റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം

കടമ്പനാട് :പി.ഡബ്ല്യു.എ.എഫ് വൈസ്‌മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ…