ലോട്ടറി ചൂതാട്ടത്തിന് പുതിയ ഭാവം: ടിക്കറ്റുകള്‍ സെറ്റാക്കിയുള്ള ചൂതാട്ടം സംസ്ഥാന വ്യാപകം: സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയില്ല

0 second read
Comments Off on ലോട്ടറി ചൂതാട്ടത്തിന് പുതിയ ഭാവം: ടിക്കറ്റുകള്‍ സെറ്റാക്കിയുള്ള ചൂതാട്ടം സംസ്ഥാന വ്യാപകം: സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയില്ല
0

അജോ കുറ്റിക്കന്‍

ഇടുക്കി: ലോട്ടറി ടിക്കറ്റ് സെറ്റാക്കിയുള്ള ചൂതാട്ടം സംസ്ഥാനത്ത് വ്യാപകമാകുന്നു. പന്ത്രണ്ട് മുതല്‍ 72 വരെ ലോട്ടറി ടിക്കറ്റുകള്‍ ഒറ്റ സെറ്റാക്കി വിറ്റാണ് നിയമവിരുദ്ധ ചുതാട്ടം നടക്കുന്നത്. അവസാന നാല് അക്കം ഒരേ നമ്പറിലുള്ള ടിക്കറ്റുകള്‍ കൂട്ടത്തോടെ കൈമാറുന്ന രീതി നിയമവിരുദ്ധമാണ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന ആരോപണമുണ്ട്.

എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ലോട്ടറി മാഫിയ പ്രവര്‍ത്തിക്കുന്നത്.ചില ഏജന്റുമാര്‍ മുഖേനെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ലോട്ടറികളുടെ അവസാന നാല് അക്കം സെറ്റാക്കിയാണ് ചൂതാട്ടം.

പന്ത്രണ്ട് സെറ്റുകളാണ് ലോട്ടറി വില്‍പനയ്ക്ക് അനുവദനീയമായത്. ഇന്നാല്‍ ഇത് കൂടാതെ 78, 42 എന്നിങ്ങനെ 90 സെറ്റുകള്‍ വരെ ലോട്ടറി ടിക്കറ്റുകളെയാക്കുന്നു. ഈ സെറ്റുകള്‍ ഒരാള്‍ക്ക് കൈമാറുന്നു. ഭാഗ്യക്കുറി നറുക്കെടുപ്പ് വരുമ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ മുഴുവന്‍ ഒരു വ്യക്തിയുടെ കൈയിലാകുകയും സമ്മാനത്തുക ഒരാളിലേക്ക് പോവുകയും ചെയ്യുന്നു.

ചില്ലറ വില്‍പനക്കാരെ ചൂതാട്ടം വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ലോട്ടറി ചൂതാട്ടത്തിന് പിന്നില്‍ വലിയ മാഫിയ ആണെന്നാണ് വിവരം. ടിക്കറ്റ് സെറ്റുകള്‍ വലിയ വിലയ്ക്കാണ് സംഘം വില്‍ക്കുന്നത്. ടിക്കറ്റ് സെറ്റിന് സമ്മാനം ലഭിക്കുകയാണെങ്കില്‍ അത് തങ്ങളെ തന്നെ ഏല്‍പ്പിക്കണമെന്ന് ഏജന്റുമാര്‍ ചട്ടം കെട്ടുന്നു. തൊണ്ണൂര്‍ സെറ്റ് ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ഏജന്റുമാര്‍ തന്നെ വാങ്ങി വിവിധ ഷെഡ്യൂളുകളാക്കി മാറ്റി സമ്മാനം എഴുതിയെടുക്കുകയാണ് ചെയ്യുന്നത്.

എറണാകുളത്ത് മൂവാറ്റുപുഴ, കോതമംഗലം കേന്ദ്രീകരിച്ചും, പാലക്കാട്, ഇടുക്കി കേന്ദ്രീകരിച്ചുമാണ് തട്ടിപ്പ് നടക്കുന്നത്. മാഫിയയുടെ പ്രവര്‍ത്തനം കാരണം സാധാരണക്കാരിലേക്ക് ഭാഗ്യക്കുറി പണം ലഭിക്കാതെ പരാതികളുണ്ട്.ലോട്ടറി ഉപജീവനമാര്‍ഗമായി ജീവിക്കുന്നവരും ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ് .

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …