സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികില്‍സയിലായിരുന്ന ഒറീസ മന്ത്രി അന്തരിച്ചു

0 second read
Comments Off on സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികില്‍സയിലായിരുന്ന ഒറീസ മന്ത്രി അന്തരിച്ചു
0

ഭുവനേശ്വര്‍: പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒറീസ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് അന്തരിച്ചു. ഭുവനേശ്വറിലെ ആശുപത്രിയില്‍ രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. പൊതുപരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം.

വാഹനത്തിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മന്ത്രിയ്ക്ക് നേരെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഗോപാല്‍ ദാസ് സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയുതിര്‍ത്തത്. വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല. എഎസ്‌ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …